The world is as you see it

വെൽനസ് പ്രോഗ്രാം

ആയുർവേദത്തെയും ആധുനികശാസ്ത്രത്തെയും അടിസ്ഥാനമാക്കി, സംയോജിത സമീപനത്തോടെ ഒരു സമ്പൂർണ്ണ വെൽനസ് ഗൈഡ്.

ആരോഗ്യത്തോടെയിരിക്കുക • ജീവിതശൈലീരോഗങ്ങളെ അകറ്റുക • സമ്മർദ്ദമില്ലാതെ ജീവിക്കുക

12 - 18 മണിക്കൂർ, 2-5 ദിവസങ്ങളിൽ
രജിസ്റ്റർ ചെയ്യുക

ആരോഗ്യരഹസ്യം

ദഹനപ്രശ്നങ്ങൾ, ഹൃദ്രോഗം, പ്രമേഹം, ജീവിതശൈലി രോഗങ്ങളിൽ ഭൂരിഭാഗവും; ഇവയെല്ലാം തടയാൻ കഴിയുന്നതാണെന്ന് നിങ്ങൾക്കറിയാമോ?

ഇതാ ഒരു രഹസ്യം: ആരോഗ്യത്തിന് ധാരാളം സമയവും പണവും ആവശ്യമില്ല. അതിനായുള്ള ആഗ്രഹം മാത്രമേ ആവശ്യമുള്ളൂ. ഭക്ഷണക്രമമില്ല, കഠിനമായ ജിം ദിനചര്യകളില്ല, ലളിതമായ ജീവിതശൈലീ നിയമങ്ങൾ മാത്രം.

മറ്റൊരു രഹസ്യം കൂടി: മനസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് ശരിക്കും ആരോഗ്യം നിലനിർത്തണമെങ്കിൽ, രണ്ടും ശ്രദ്ധിക്കേണ്ടതുണ്ട്. വെൽനസ് പ്രോഗ്രാം അത്തരം രഹസ്യങ്ങളുടെ ഒരു നിധിയാണ്, കൂടാതെ ആരോഗ്യകരമായ ശരീരത്തിനും മനസ്സിനും വേണ്ടിയുള്ള നിങ്ങളുടെ പദ്ധതി രൂപകല്പന ചെയ്യാൻ ഇതു നിങ്ങളെ സഹായിക്കുന്നു.

രഹസ്യങ്ങൾ മനസ്സിലാക്കൂ

icon

ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പോഷകങ്ങളുടെ കുറവുകൾ ഒഴിവാക്കാനുമുള്ള രഹസ്യങ്ങൾ

ആരോഗ്യത്തിലും പോഷകാഹാരത്തിലും വിട്ടുവീഴ്ച ചെയ്യാതെ ശരീരഭാരം കുറയ്ക്കാൻ ജീവിതശൈലിയിലെ മാറ്റങ്ങളും പ്രായോഗിക ഭക്ഷണക്രമനുറുങ്ങുകളും.

icon

ഉറക്കക്കുറവും മാനസികസമ്മർദ്ദവും നിയന്ത്രിക്കാനുള്ള രഹസ്യങ്ങൾ

യോഗ, ധ്യാനം, ചില പ്രായോഗിക നുറുങ്ങുകൾ എന്നിവയിലൂടെ ഉന്മേഷത്തോടെയും സമ്മർദ്ദരഹിതമായും ജീവിതം തുടരാൻ പഠിക്കുക.

icon

ശരിയായ ദിനചര്യക്കുള്ള രഹസ്യങ്ങൾ

നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങൾക്കും, സമയത്തിനും, സൗകര്യത്തിനും അനുസരിച്ച് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ജീവിതശൈലി രൂപപ്പെടുത്തുക.

icon

ജീവിതശൈലീരോഗങ്ങളെ അകറ്റി നിർത്തുന്നതിനുള്ള രഹസ്യങ്ങൾ

പ്രമേഹം, ഹൃദ്രോഗം, ദഹന പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളെ തടയാൻ സഹായിക്കുന്ന ജീവിതശൈലീ മാറ്റങ്ങൾ ഉൾപ്പെടുത്തുക.

എനിക്ക് ചേരാൻ ആഗ്രഹമുണ്ട്, പക്ഷേ...

ഓൺലൈൻ ഫോർമാറ്റ് ഇപ്പോഴും ലഭ്യമാണോ?

അതെ.

പ്രോഗ്രാമിന്റെ ദൈർഘ്യം എത്രയാണ്? എനിക്ക് അനുയോജ്യമായ സമയം കണ്ടെത്താൻ കഴിയുമോ?

ഇത് 12.5 മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രോഗ്രാമാണ് (5 ദിവസം, 2.5 മണിക്കൂർ/ദിവസം). നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് സമയക്രമത്തിലുള്ള പ്രോഗ്രാമുകൾ നിങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.

പ്രമേഹം, രക്താതിമർദ്ദം പോലെയുള്ള പകർച്ചവ്യാധിയല്ലാത്ത ഒരു രോഗം ഞാൻ ഇതിനകം അനുഭവിക്കുന്നുണ്ടെങ്കിൽ, ഈ പ്രോഗ്രാം എന്നെ സഹായിക്കുമോ?

ഉവ്വ്, ഒരു വെൽനസ് റോഡ്മാപ്പ് നിങ്ങളുടെ ഇഷ്ടാനുസൃതം രൂപകല്പന ചെയ്യാൻ ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു. നിലവിലുള്ള ചികിത്സയ്ക്ക് പുറമേ, ശരിയായ ജീവിതശൈലീമാറ്റങ്ങൾ നിങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തും.

ഈ പരിപാടിയിൽ എന്തൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നത്?

പോഷകാഹാരം, ഉറക്കം, ആയുർവേദം, വ്യായാമം, ആഴത്തിൽ വിശ്രമിക്കുന്ന യോഗ, ധ്യാന സെഷനുകൾ, സ്ത്രീകളുടേതായ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സുകൾ.

ആർട്ട് ഓഫ് ലിവിംഗ് എന്താണ്, അത് ഈ പ്രോഗ്രാമുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

സമ്മർദ്ദരഹിതവും അക്രമരഹിതവും ആരോഗ്യകരവുമായ ഒരു സമൂഹത്തിനായി വിവിധ പരിപാടികളിലൂടെ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സന്നദ്ധസേവന സംഘടനകളിൽ ഒന്നാണ് ആർട്ട് ഓഫ് ലിവിംഗ്. മാനസികസമ്മർദ്ദത്തിൽ നിന്ന് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ ആർട്ട് ഓഫ് ലിവിംഗ് രൂപപ്പെടുത്തിയ പരിപാടികളിൽ ഒന്നാണ് വെൽനസ് പ്രോഗ്രാം.