smiling young professional wellness substance user

വെൽനെസ് പ്രോഗ്രാം ഫോർ സബ്സ്ററൻസ് യൂസേഴ്സ്

ശക്തമായ ശ്വസന വിദ്യകൾ, പ്രക്രിയകൾ, വിദഗ്ദ്ധരുടെ ഉൾക്കാഴ്ചകൾ എന്നിവ ഉപയോഗിച്ചുള്ള മരുന്നുകളിലൂടെയല്ലാത്ത ഒരു പരിശ്രമം.

മയക്കുമരുന്നും മദ്യവും ഉപേക്ഷിക്കുക • നിങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുക • ലഹരിയിൽ നിന്നും അകന്നു നിൽക്കുക

15 മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാം (5 ദിവസം, ദിവസം 3 മണിക്കൂർ വീതം)
രജിസ്റ്റർ ചെയ്യുക

ഈ പ്രോഗ്രാമിൽ നിന്ന് എനിക്ക് എന്ത് ലഭിക്കും?

icon

ലഹരിവസ്തുക്കളിൽ നിന്നും വിട്ടുനിൽക്കുന്നതിനുള്ള പരിശീലനം

മദ്യം, കഞ്ചാവ്, മയക്കുമരുന്ന്, കുത്തിവയ്പ്പുകൾ, ഇൻഹാലന്റുകൾ, ഒപിയോയിഡുകൾ, അല്ലെങ്കിൽ ഇവയിൽ ഒന്നിലധികം ലഹരിപദാർത്ഥങ്ങൾ ഒരുമിച്ചുള്ള ഉപയോഗം ഏതുമായിക്കൊള്ളട്ടെ; ഇവയെ ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന അസ്വസ്ഥതകളെ ശാന്തമായി നേരിടാൻ പഠിപ്പിക്കുന്നു. പുകയില ഉപയോക്താക്കൾക്കായി ഒരു പ്രത്യേക വർക്ക്‌ഷോപ്പും രൂപകല്പന ചെയ്യപ്പെട്ടിട്ടുണ്ട്.

icon

സുഖവും വിശ്രമവും

ലഹരിവസ്തുക്കളുടെ ഉപയോഗം കൂടാതെ സുഖവും വിശ്രമവും അനുഭവിക്കുന്നതിനായി പാർശ്വഫലങ്ങളില്ലാത്ത ശ്വസനരീതികളും ധ്യാനങ്ങളുമാണ് ഇതിലൂടെ പഠിക്കുന്നത്.

icon

ആരോഗ്യവും പ്രതിരോധശേഷിയും

ലഹരിവസ്തുക്കളുടെ ദുരുപയോഗം രോഗപ്രതിരോധപ്രവർത്തനത്തെ ദുർബലപ്പെടുത്തും. നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും, ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന വിദ്യകൾ ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് സ്വായത്തമാക്കാം.

icon

സമ്മർദ്ദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയിൽ നിന്നും മോചനം

ലഹരിവസ്തുക്കളുടെ ആസക്തിക്ക് കാരണമാകുന്ന സമ്മർദ്ദത്തെ മറികടക്കാൻ സഹായിക്കുന്നു. കൂടാതെ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മാർഗ്ഗങ്ങളിലൂടെ ലഹരിവസ്തുക്കൾ കാരണം ഉണ്ടാകുന്ന ഉത്കണ്ഠയും ഉറക്കമില്ലായ്മയും ഒഴിവാക്കുന്നു.

icon

സുദർശനക്രിയ™

സുദർശനക്രിയ™ എന്നത് ഈ പ്രോഗ്രാമിൻ്റെ ഭാഗമായി പഠിപ്പിക്കുന്ന ഒരു താളാത്മക ശ്വസനവിദ്യയാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഈ ശ്വസന സാങ്കേതികത, ലഹരിവസ്തുക്കളുടെ ഉപയോക്താക്കളെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

icon

വീണ്ടും ലഹരിയിലേക്കുള്ള തിരിച്ചുപോക്ക് ഒഴിവാക്കൽ

ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന എല്ലാവരുടേയും ഏറ്റവും വലിയ ഭയം , ഇത് വീണ്ടും ഉപയോഗിക്കാനുള്ള പ്രവണതയാണ്. ഈ പ്രോഗ്രാമിൻ്റെ ഭാഗമായി ലഹരിവസ്തുക്കളോടുള്ള ആസക്തി നിയന്ത്രിക്കുന്നതിനും വീണ്ടും ഉപയോഗിക്കുന്നത് തടയുന്നതിനുമുള്ള വിദ്യകൾ പഠിപ്പിക്കുന്നു.

സാധാരണയായി കണ്ടുവരാറുള്ള ചില അബദ്ധധാരണകൾ

ജയ്പൂർ ഫോർട്ടിസ് ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് & ഹെപ്പറ്റോളജിസ്റ്റ് ആയ ഡോ. നീരജ് നാഗായിച്ച്

icon

റെഡ് വൈൻ ഹൃദയത്തിന് നല്ലതാണ്

icon

ബിയർ സുരക്ഷിതമാണ്

icon

മദ്യത്തിന് സുരക്ഷിതമായ പരിധിയുണ്ട്

icon

അമിത മദ്യപാനം ശരിയാണ്

പ്രോഗ്രാം ഉപദേഷ്ടാക്കളുടെ പാനൽ

എനിക്ക് ചേരണമെന്നുണ്ട്; പക്ഷെ.....

പ്രോഗ്രാമിന്റെ ദൈർഘ്യം എത്രയാണ്? അനുയോജ്യമായ സമയം കണ്ടെത്താൻ കഴിയുമോ?

ഇത് 15 മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രോഗ്രാമാണ് (5 ദിവസം, 3 മണിക്കൂർ/ദിവസം). നിങ്ങളുടെ സൗകര്യാർത്ഥമായ സമയക്രമത്തിലുള്ള പ്രോഗ്രാമുകൾ നിങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.

ഈ പരിപാടിയിൽ പങ്കെടുക്കുമ്പോൾ എന്റെ പുകയില ഉപയോഗത്തെക്കുറിച്ച് ആരെങ്കിലും അറിയുമോ എന്ന് ഞാൻ ഭയക്കുന്നു.

ഞങ്ങളുടെ സ്വകാര്യതാ നയത്തിന്റെ ഭാഗമായി, പങ്കെടുക്കുന്നവരുടെ ഡാറ്റ ഞങ്ങൾ എല്ലായ്‌പ്പോഴും രഹസ്യമായി സൂക്ഷിക്കുന്നു. വീട്ടിലോ ഓഫീസിലോ ഓൺലൈൻ വർക്ക്‌ഷോപ്പിൽ പങ്കെടുക്കുമ്പോൾ, നിങ്ങൾക്ക് എല്ലായ്പ്പോഴും ഹെഡ്‌ഫോണുകൾ ഉപയോഗിക്കാനും നിങ്ങൾ ഒരു ഓൺലൈൻ ശ്വസന, ധ്യാന വർക്ക്‌ഷോപ്പിൽ ചേർന്നുവെന്ന് നിങ്ങളുടെ ചുറ്റുമുള്ളവരോട് പറയാനും കഴിയും.

ഈ പരിപാടിയിൽ പങ്കെടുക്കുമ്പോൾ എന്റെ ലഹരിഉപയോഗത്തെക്കുറിച്ച് ആരെങ്കിലും അറിയുമോ എന്ന് ഞാൻ ഭയക്കുന്നു .

ഞങ്ങളുടെ സ്വകാര്യതാ നയത്തിന്റെ ഭാഗമായി, പങ്കെടുക്കുന്നവരുടെ ഡാറ്റ ഞങ്ങൾ എല്ലായ്‌പ്പോഴും രഹസ്യമായി സൂക്ഷിക്കുന്നു. വീട്ടിലോ ഓഫീസിലോ ഓൺലൈൻ വർക്ക്‌ഷോപ്പിൽ പങ്കെടുക്കുമ്പോൾ, നിങ്ങൾക്ക് എല്ലായ്പ്പോഴും ഹെഡ്‌ഫോണുകൾ ഉപയോഗിക്കാനും നിങ്ങൾ ഒരു ഓൺലൈൻ ശ്വസന, ധ്യാന വർക്ക്‌ഷോപ്പിൽ ചേർന്നുവെന്ന് നിങ്ങളുടെ ചുറ്റുമുള്ളവരോട് പറയാനും കഴിയും.

ഞാൻ ലഹരിവസ്തുക്കളുടെ അടിമയല്ല. വിനോദത്തിനായി മാത്രമാണ് ഞാൻ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത്. എന്തുകൊണ്ട് ഞാൻ ഇപ്പോഴും അതിൽ ചേരണം?

എല്ലാ ഉപയോക്താക്കളും പിന്നീട് ലഹരിക്ക് ആസക്തരാകാൻ സാധ്യതയുണ്ട്, കാരണം ആരാണ് ലഹരിക്ക് അടിമപ്പെടാൻ സാധ്യതയുള്ളതെന്ന് പ്രവചിക്കാൻ ഒരു മാർഗവുമില്ല. കൂടാതെ, സന്തോഷത്തിനും സുഖത്തിനും വേണ്ടി നിങ്ങളുടെ ശ്വാസത്തെ ആശ്രയിക്കുന്നത് യാതൊരു പാർശ്വഫലങ്ങളോ ,പിൻവലിയൽ ലക്ഷണങ്ങളോ ഇല്ലാത്തതാണെന്നത് നിങ്ങൾക്ക് സന്തോഷമുണ്ടാക്കും.

എനിക്ക് ഒരിടത്ത് ദീർഘനേരം ഇരിക്കാൻ കഴിയില്ല. ധ്യാനിക്കാൻ എനിക്ക് ക്ഷമയില്ല.

എല്ലാത്തിനും ഒരു തുടക്കം ആവശ്യമുണ്ടല്ലോ. സുദർശന ക്രിയയുടെയും ധ്യാനത്തിന്റെയും ആദ്യ സെഷനുശേഷം, അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് നിങ്ങൾ മനസ്സിലാക്കും.

എന്റെ ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് വിശദമായി ആരുമായും പങ്കുവയ്ക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടാണ് .

വിഷമിക്കേണ്ട. നിങ്ങളുടെ സ്വകാര്യജീവിതത്തെക്കുറിച്ച് അന്വേഷിക്കുകയോ നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ വിലയിരുത്തുകയോ ചെയ്യില്ലെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

സുദർശനക്രിയ ശ്വസനരീതി എന്റെ ആരോഗ്യം മെച്ചപ്പെടുത്തുമോ?

അതെ, നിരവധി പഠനങ്ങളും വ്യക്തിപരമായ അനുഭവങ്ങളും കാണിക്കുന്നത് ഈ പരിശീലനം ലഹരി/പുകയില ഉപയോക്താക്കളുടെയും ഉപയോക്താക്കളല്ലാത്തവരുടെയും ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുമെന്ന്. ഉറക്കം മെച്ചപ്പെടുത്തുന്നതിനും, സമ്മർദ്ദം കുറയ്ക്കുന്നതിനും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മറ്റും ഇത് സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ നിങ്ങളുടെ ആരോഗ്യസ്ഥിതികളെക്കുറിച്ചും പരിശീലകനെ അറിയിക്കുന്നതിലൂടെ, നിങ്ങൾക്ക് കൂടുതൽ സംതൃപ്തി നൽകുന്ന അനുഭവം ഞങ്ങൾക്ക് പ്രദാനം ചെയ്യാൻ കഴിയും.