ചില ദിവസങ്ങളിൽ നിങ്ങൾക്ക് മുടി പറിച്ച്, പല്ലുകൾ കടിച്ചുപിടിച്ച്, മുഷ്ടി മുറുക്കാൻ തോന്നാറുണ്ടോ? എങ്കിൽ, നിങ്ങളുടെ മുഷ്ടി കൂടുതൽ മുറുക്കുക. വാസ്തവത്തിൽ, നിങ്ങളുടെ ശരീരം മുഴുവൻ മുറുക്കുക. ശ്വാസം പുറത്തുവിട്ട്, വയർ ഉള്ളിലേക്ക് വലിച്ച്, നെറ്റി ചുളിച്ച്, ചുണ്ടുകൾ ചേർത്തുവയ്ക്കുക. എന്നിട്ട്, ഒരു ‘ഹാ’ ശബ്ദത്തോടെ അയച്ചുവിടുക. നിങ്ങൾക്ക് ഏതാണ് കൂടുതൽ ആസ്വാദ്യകരമായി തോന്നിയത്? മുഷ്ടി മുറുക്കിപ്പിടിക്കുന്നതോ അതോ അയച്ചുവിടുന്നതോ?


മുകളിൽ പറഞ്ഞത് സൂക്ഷ്മ യോഗയുടെ (സൂക്ഷ്മമായ യോഗ) പല വിദ്യകളിൽ ഒന്നാണ്. ഈ യോഗാ വിശ്രമ വിദ്യകളുടെ പ്രത്യേക പ്രയോജനം അവ ലളിതവും ചെറുതും സൂക്ഷ്മവുമാണ് എന്നതാണ്. നിങ്ങൾ അങ്ങേയറ്റത്തെ ദേഷ്യത്തിലോ നിരാശയിലോ അല്ലാത്തപ്പോൾ പോലും  നിങ്ങൾക്ക് ഇവ ചെയ്യാൻ സാധിക്കും. “സ്വയം വിശ്രമിക്കാൻ കഴിയുന്ന ഏറ്റവും വേഗമേറിയ മാർഗ്ഗങ്ങളിലൊന്നാണിത്,” സൂക്ഷ്മ യോഗയുടെ സ്ഥിരം പരിശീലകയായ പല്ലവി ജോഷി പറയുന്നു. “നിങ്ങൾക്ക് ഇത് എപ്പോൾ വേണമെങ്കിലും എവിടെയും ചെയ്യാൻ സാധിക്കും – വീട്ടിലിരുന്ന്, നിങ്ങളുടെ ജോലിസ്ഥലത്ത്, അല്ലെങ്കിൽ കാറിലോ ബസിലോ വിമാനത്തിലോ യാത്ര ചെയ്യുമ്പോൾ പോലും ഇത് ചെയ്യാം,” മറ്റൊരു സൂക്ഷ്മ യോഗാ പ്രേമി പറയുന്നു.

സൂക്ഷ്മ യോഗ വ്യായാമങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

സൂക്ഷ്മ യോഗയ്ക്ക് സമയമോ തയ്യാറെടുപ്പോ ആവശ്യമില്ല. ഈ ചെറിയ വ്യായാമങ്ങൾ സൂക്ഷ്മമായ ഊർജ്ജ ചാനലുകൾ തുറക്കുകയും, 7 (നിമിഷങ്ങൾ)മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു സെഷനിൽ പോലും നിങ്ങൾക്ക് വളരെ വ്യക്തമായ വ്യത്യാസം അനുഭവപ്പെടുകയും ചെയ്യും.

  • എന്തെങ്കിലും തെറ്റായി സംഭവിക്കുമ്പോൾ, നമ്മൾ തലയിൽ കൈവെച്ച് ‘ഓ ദൈവമേ!’ എന്ന് പറയും. മസാജ് ചെയ്യുന്നത് മനസ്സിനെ വിശ്രമത്തിലാക്കുന്നു, മനസ്സ് വിശ്രമത്തിലാകുമ്പോൾ ജീവിതം കൂടുതൽ സുഗമമാകും.
  • നിങ്ങളുടെ തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് പുരികങ്ങൾ 5-6 തവണ നുള്ളുക. നെറ്റി ചുളിക്കാൻ നമ്മൾ 72 പേശികൾ ഉപയോഗിക്കുന്നുണ്ടെന്നും പുഞ്ചിരിക്കാൻ അതിന്റെ പകുതി പേശികൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നും നിങ്ങൾക്കറിയാമോ?
  • നിങ്ങളുടെ കണ്ണുകൾ ഘടികാരദിശയിലും പിന്നീട് എതിർ ഘടികാരദിശയിലും 5-6 തവണ കറക്കുക (ഉരുട്ടുക).
  • കണ്ണുകൾ മുറുക്കി അടയ്ക്കുകയും പിന്നീട് വിശാലമായി തുറക്കുകയും ചെയ്യുക. ഇത് 10-15 തവണ ആവർത്തിക്കുക.
  • നിങ്ങളുടെ ചെവികൾ 10-15 സെക്കൻഡ് വലിക്കുക. പ്രജ്ഞയെ (അവബോധം) വർദ്ധിപ്പിക്കുന്ന എല്ലാ ഞരമ്പുകളും ചെവിയുടെ താഴെ ഭാഗത്താണ് സ്ഥിതി ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചിലപ്പോൾ, മാതാപിതാക്കളോ അധ്യാപകരോ കുട്ടികളുടെ അവബോധം വർദ്ധിപ്പിക്കാനും തെറ്റ് ചെയ്യാനുള്ള സാധ്യത കുറയ്ക്കാനും ചെവി പിടിച്ചു വലിക്കാറുണ്ട്. നിങ്ങളുടെ ചെവികൾ നിങ്ങൾ തന്നെ വലിക്കുകയാണെങ്കിൽ, മറ്റാർക്കും നിങ്ങളുടെ ചെവി വലിക്കേണ്ടി വരില്ല.
  • നിങ്ങളുടെ ചെവികൾ പിടിച്ച് അവ ചൂടാകുന്നത് വരെ ഘടികാരദിശയിലും എതിർ ഘടികാരദിശയിലും (ഒരു സൈക്കിൾ ഓടിക്കുന്നതുപോലെ) ചലിപ്പിക്കുക.
  • താടിയെല്ലിന്റെ ഭാഗം മുതൽ താടി വരെ മൂന്ന് വിരലുകൾ (ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ) ഉപയോഗിച്ച് കവിളുകൾ മസാജ് ചെയ്യുക. ഇത് ചെയ്യുമ്പോൾ നിങ്ങൾക്ക് വായ തുറന്നുപിടിക്കാം. താടിയെല്ലുകൾക്കിടയിലുള്ള സ്ഥലത്ത് ബുദ്ധിമുട്ടു തോന്നിയോ? സമ്മർദ്ദം ഒളിച്ചിരിക്കുന്ന ഒരിടമാണിത്. നിങ്ങൾ എത്രത്തോളം ‘കെട്ടുപിണഞ്ഞ’ അവസ്ഥയിലായിരുന്നെന്ന് നോക്കി എല്ലാ കെട്ടുകളും അയച്ചുവിടുക.
  • നിങ്ങളുടെ താടിയെല്ല് 8-10 തവണ തുറക്കുകയും അടയ്ക്കുകയും ചെയ്യുക.
  • വാ തുറന്ന് താടിയെല്ല് 8-10 തവണ വശങ്ങളിലേക്ക് ചലിപ്പിക്കുക.
  • നിങ്ങളുടെ കഴുത്ത് കറക്കുക. ശ്വാസമെടുത്ത് തല പിന്നോട്ട് കൊണ്ടുപോവുക, ശ്വാസം പുറത്തുവിട്ട് താടി നെഞ്ചിൽ മുട്ടിക്കുക. തല ഘടികാരദിശയിൽ കറക്കുക. മുകളിലേക്ക് പോകുമ്പോൾ ശ്വാസമെടുക്കുക (വൃത്തത്തിന്റെ ആദ്യ പകുതി), ആരംഭ സ്ഥാനത്തേക്ക് മടങ്ങുമ്പോൾ ശ്വാസം പുറത്തുവിടുക (വൃത്തത്തിന്റെ രണ്ടാം പകുതി). ഇത് 5-6 തവണ ഘടികാരദിശയിലും പിന്നീട് എതിർ ഘടികാരദിശയിലും ആവർത്തിക്കുക.
  • നിങ്ങളുടെ കൈകൾ 2 മിനിറ്റ് നേരം കുലുക്കുക. എത്ര തീവ്രതയിൽ കുലുക്കണം എന്ന് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, നായ്ക്കളും പൂച്ചകളും ശരീരത്തിൽ വെള്ളം നിൽക്കാൻ ആഗ്രഹിക്കാത്തപ്പോൾ എങ്ങനെയാണ് കുടഞ്ഞു കളയുന്നതെന്നു  ശ്രദ്ധിക്കുക. അവയെല്ലാം കുടഞ്ഞുകളഞ്ഞ് മുന്നോട്ട് പോകുന്നു. അതിനാൽ, നിങ്ങളുടെ കൈകൾ കുലുക്കുക, കുലുക്കുക, കുലുക്കുക, സാവധാനം നിർത്തി അനങ്ങാതെ ഇരിക്കുക.

ഈ വിദ്യകൾ പരിശീലിക്കുമ്പോൾ, ഓരോ വലിവും നിങ്ങളുടെ മനസ്സിൽ എന്ത് സ്വാധീനം ചെലുത്തുന്നു എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ തുടങ്ങും. ഓരോ ചെറിയ ചലനമോ പ്രവർത്തനമോ കുറച്ച് സമ്മർദ്ദം ഒഴിവാക്കുന്നു, കൂടാതെ നിങ്ങളുടെ ഉള്ളിൽ തന്നെയുള്ള  പ്രാണന്റെ (ഊർജത്തിന്റെ) ഗതി  സാവധാനം നിങ്ങൾമനസ്സിലാക്കാൻ തുടങ്ങുന്നു. ഈ അറിവ് പരിശീലനത്തിലൂടെയും അനുഭവത്തിലൂടെയും മാത്രമേ നേടാനാകൂ, വായിക്കുന്നതിലൂടെയല്ല. എന്നിട്ടും അത് യോഗയുടെ ഒരു ബാഹ്യമായ അനന്തരഫലം മാത്രമാണ്.

ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്. സന്തോഷത്തോടെ പരിശീലിക്കൂ!

    Wait!

    Don't leave without a smile

    Talk to our experts and learn more about Sudarshan Kriya

    Reverse lifestyle diseases | Reduce stress & anxiety | Raise the ‘prana’ (subtle life force) level to be happy | Boost immunity

     
    *
    *
    *
    *
    *